മണിക്കൂറുകളോളം മാലിന്യക്കുഴിയില്‍ ; വീണ്ടും പുതുജീവിതത്തിലേയ്ക്ക്

DRAINAGE

കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സില്‍ മാലിന്യ കുഴിയില്‍ വീണ കൗമാരക്കാരനെ രക്ഷപ്പെടുത്തി. കാലിഫോര്‍ണിയക്കാരനായ ജെസ്സി ഹെര്‍ണാണ്ടസ് എന്ന 13 കാരനെയാണ് 12 മണിക്കൂറിനകം രക്ഷപ്പെടുത്തിയത്.

ഗ്രിഫിത്ത് പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഹെര്‍ണാണ്ടസ് മാലിന്യ കഴിയില്‍ വീണത്. മറ്റു കുട്ടികള്‍ ഉടന്‍ തന്നെ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

ലോസ് ആംജല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 12 മണിക്കൂറില്‍ ഒരു വലിയ സംഘത്തിന്റെ പരിശ്രമങ്ങള്‍ മികച്ച ഫലം കൈവരിച്ചതിന് കാരണം, ജെസ്സി ഹെര്‍ണാണ്ടസിന്റെ മനക്കരുത്ത് തന്നെയാണെന്നാണ്. ജെസ്സി ജീവനോടെ രക്ഷപെട്ടത് അത്ഭുതം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top