കാലിഫോര്‍ണിയയില്‍ വെടിവയ്പ്പ്;കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് വെടിയേറ്റു

വാഷിംങ്ടണ്‍: കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്.കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് വെടിയേറ്റത്. സാന്‍ബെര്‍നാഡിനോയിലെ കെട്ടിടസമുച്ചയത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വെടിയേറ്റവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്ന് സാന്‍ബെര്‍നാഡിനോയിലെ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പ്രാദേശികസമയം രാത്രി 10.45ന് വെടിവെയ്പ്പിനെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഭീകരാക്രമണമല്ലെന്ന് പൊലീസ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കില്‍ബേര്‍ണിലും സമാനമായ രീതിയില്‍ സ്ഫോടനം ഉണ്ടായിരുന്നു. അതേസമയം ഈ രണ്ട് സ്ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

Top