വാഷിംഗ്ടണ്‍: കാലിഫോര്‍ണിയില്‍ പാക് വംശജരായ ദമ്പതികള്‍ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് ഐഎസിനെയും തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് സംഘടനെയും നശിപ്പിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ.
ഭീകരവാദ ഭീഷണി എന്നത് യാഥാര്‍ഥ്യമാണ്. ഈ ഭീഷണിയെ നമ്മള്‍ മറികടക്കണണം. ഐഎസ് ഭീകരര്‍ ക്രിമിനലും കൊലപാതകികളുമാണ്. ഐഎസ് ഓണ്‍ലൈന്‍ വഴി നടത്തുന്ന പ്രചാരണങ്ങള്‍ തടയാന്‍ ശ്രമം വേണമെന്നും ഒബാമ പറഞ്ഞു. ഒരു സാമൂഹിക സേവനകേന്ദ്രത്തിലെ ഒഴിവ് ദിനം ആഘോഷിക്കുകയായിരുന്ന 14 പേരെയാണ് ദമ്പതികള്‍ കൊലചെയ്തത്.
അംഗവൈകല്യമുള്ള ഒരു ഡസനോളം ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാന്‍ വേരുകളുള്ള അമേരിക്കന്‍ പൗരന്‍ സെയ്ദ് റിസ്വാന്‍ ഫാറൂക്കും അയാളുടെ ഭാര്യ തഷ്ഫീന്‍ മാലിക്ക് എന്നിവരാണ് വെടിവെയ്പ് നടത്തിയത്.
ഈ ആക്രമണം നടത്തിയവര്‍ അമേരിക്കയ്ക്കും പാശ്ചാത്യര്‍ക്കുമെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന തീവ്രഇസ്ലാമിക നിലപാടുകളെ പിന്തുടരുന്നവരുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. ഐഎസിന്റെ ആശയം മുസ്ലിം ജനത തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


