കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെ വെടിവയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

gun-shooting

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെ വെടിവയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ വച്ചാണ് ആക്രമണം നടന്നത്.

മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു. അന്വേഷണം നടത്തി വരികയാണെന്നും വെടിവെച്ചയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Top