കാലിഫോര്‍ണിയയില്‍ വീണ്ടും വന്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി

earthquake

കാലിഫോര്‍ണിയ: അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

സംഭവത്തില്‍ ആളപായമൊ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. 202 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഭൂചലനം ഉണ്ടായത്.

വ്യാഴാഴ്ച ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആദ്യത്തെ ഭൂചലനത്തിലും ആളപായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.

Top