കാലിഫോര്‍ണിയയില്‍ 77 വ്യവസായ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നു

raid

കാലിഫോര്‍ണിയ: ട്രംപ് അധികാരത്തിലെത്തിയ ശേഷം അനധികൃതമായി കുടിയേറിയവര്‍ക്കെതിരെ കര്‍ശന നടപടികളാണ് രാജ്യത്ത് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കാലിഫോര്‍ണിയയിലെ 77 വ്യവസായ സ്ഥാപനങ്ങളില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ ഒരേസമയം പരിശോധന നടത്തി.

നിയമപരമായി ജോലി ചെയ്യുന്നതിനുള്ള അവകാശം വ്യക്തമാക്കുന്ന രേഖകള്‍ മൂന്നു ദിവസത്തിനകം വ്യാപാര ഉടമകളെ ഏല്‍പിക്കണമെന്ന നോട്ടീസുകള്‍ ഇവര്‍ കടകളില്‍ വിതരണം ചെയ്യുകയും ചെയ്തു.

അമേരിക്കയിലെ സെവന്‍ ഇലവന്‍ സ്റ്റോറുകളില്‍ ജനുവരി ആദ്യവാരം ഇതിനു തുല്യമായ രീതിയിലുള്ള പരിശോധന നടത്തിയിരുന്നു. 21 അനധികൃത കുടിയേറ്റക്കാരെയാണ് അന്നു പിടികൂടിയത്. അമേരിക്കന്‍ പൗരന്മാര്‍ക്കും, നിയമാനുസൃത കുടിയേറ്റക്കാര്‍ക്കും തൊഴില്‍ ഉറപ്പു വരുത്തുന്നതിന് ഇത്തരം റെയ്ഡുകള്‍ ആവശ്യമാണെന്നും, അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്നത് തടയുക എന്നതാണ് ഈ റെയ്ഡുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Top