ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ : ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ശങ്കര്‍ നാഗപ്പ കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.

കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈല്‍ കാറോടിച്ചാണ് ശങ്കര്‍ റോസ്വില്ല പോലീസ് സ്റ്റേഷനില്‍ എത്തി പ്രതി കീഴടങ്ങിയത്. നാലുപേരേയും ഇയാള്‍ വധിച്ചത് ഒരാഴ്ചക്കു മുമ്പായിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

Top