കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു ; സുഹൃത്ത് കസ്റ്റഡിയില്‍

gun-shooting

കോഴിക്കോട് : കോഴിക്കോട് പുള്ളിപ്പാറ വനത്തിനടുത്ത് യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാ നഗര്‍ സ്വദേശി റഷീദ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. പുള്ളിപ്പാറ വനപ്രദേശത്താണ് സംഭവം. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

വിലങ്ങാട് സ്വദേശി ലിബിന്‍ എന്നയാളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നായാട്ടിന് പോയതെന്നാണ് പൊലീസിന്റെ നിഗമനം. വെടിവെക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

മൃതദേഹം കുറ്റ്യാടി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

Top