കാലിക്കറ്റ് യൂണിവേഴ്സിറ്റി ചോദ്യപേപ്പ‌ര്‍ ചോ‌ര്‍ന്നു ; പരീക്ഷ മാറ്റിവച്ചു

calicut

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്താനിരുന്ന ബി.കോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്‌സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് വിഷയത്തിന്റെ ചോദ്യപേപ്പറാണ് പ്രചരിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ബി.കോം മൂന്നാം സെമസ്റ്റര്‍ എക്‌സാം മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Top