calicut university – student died –

തൃശൂര്‍: കാലിക്കട്ട് സര്‍വകലാശാല ഡി സോണ്‍ കലോത്സവം നടക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് കാമ്പസില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ കോളജിലെ ഫസ്റ്റ് ഇയര്‍ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി അനുഷയാണ് മരിച്ചത്.

രാവിലെ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായി വിദ്യാര്‍ഥികള്‍ എത്തിയതിനിടെയാണ് ദുരന്തമുണ്ടായത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന തണല്‍ മരം കാറ്റത്ത് കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു.

Top