കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പരീക്ഷാ ഭവന്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരീക്ഷാ ഭവനിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്ക്. പരീക്ഷാ ഭവന്‍ ജീവനകനായ ഷിബു കൂടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

മൂന്ന് വിദ്യാര്‍ത്ഥി നേതാക്കളെ പരീക്ഷാ ഭവനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നു. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പരീക്ഷാ ഭവനില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികളെന്ന് നേതാക്കള്‍ പറയുന്നു.

എന്നാല്‍, നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ അകത്തേക്ക് പ്രവേശിക്കാനാകു, ഇത് വിദ്യാര്‍ത്ഥികളെ അറിയിച്ചു അത് ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായില്ല. ജോലി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് മേല്‍ തട്ടി കയറുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരീക്ഷാ ഭവന്‍ ജീവനക്കാര്‍ പറയുന്നത്.

Top