കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കാണാതായതായി സ്ഥിരീകരണം

കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ 83 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായതായി സ്ഥിരീകരണം. പരീക്ഷയെഴു തിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാപുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍ പേഴ്‌സണ്‍മാരാണ് പരീക്ഷ ഭവനില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ഫലം നഷ്ടമായ വിദ്യാര്‍ത്ഥി കള്‍ ക്കായി പ്രത്യേക പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചു.

2020 ഏപ്രിലില്‍ പരീക്ഷയെഴുതിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ബി.എയില്‍ 23 ഉം ബി.എ.അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് നഷ്ടമായത്.ഫലം വൈകിയതോ ടെയാണ് ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നത്.എന്നാല്‍ ഈ അവസരങ്ങളി ലെല്ലാം സര്‍വ്വകലാശാല ആരോപണങ്ങള്‍ തള്ളുകയായിരുന്നു. മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഉത്തരക്കടലാസുകള്‍ കാണാതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Top