കാലിക്കറ്റ് സർവകലാശാല നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്

കാലിക്കറ്റ് സർവകലാശാലയിലെ നിയമന വിവാദങ്ങൾ നിയമ പോരാട്ടത്തിലേക്ക്. ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത സംവരണ റോസ്റ്റർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് മെമ്പർ റഷീദ് അഹമ്മദാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഭിന്നശേഷി വിഭാഗക്കാരുടെ സംവരണക്രമം അട്ടിമറിച്ചു എന്ന് കാട്ടി ചാൻസലർ കൂടിയായ ഗവർണ്ണർക്കും റഷീദ് അഹമ്മദ് പരാതി നൽകി.

സംവരണ ക്രമം നിശ്ചയിക്കുന്ന സംവരണ റോസ്റ്റർ ഇതുവരെ പുറത്തുവിടാത്ത സർവകലാശാലക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിൻഡിക്കേറ്റ് മെമ്പർ റഷീദ് അഹമ്മദ്. കോടതി ഇടപെട്ട് ഇത് ലഭ്യമാക്കണമെന്നാണ്ആവശ്യം.

സിൻഡിക്കറ്റ് പാസാക്കിയ സംവരണ റോസ്റ്റർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും സിൻഡിക്കേറ്റ് മെമ്പർ റഷീദ് അഹമ്മദ് ആരോപിക്കുന്നു.

Top