കാലിക്കറ്റ് സര്‍വകലാശാലയില്‍ ബികോം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്താനിരുന്ന ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് ബി.കോം മൂന്നാം സെമസ്റ്റര്‍ എക്‌സാം മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു.

Top