calicut university appoiment of officers incorrupted

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പ്യൂണ്‍, വാച്ച്മാന്‍ നിയമനത്തില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ അഭിമുഖത്തില്‍ കുറവ് മാര്‍ക്ക് നല്‍കി റാങ്ക്‌ലിസ്റ്റില്‍ നിന്ന് പിന്തളളിയതായാണ് ഉദ്യോഗാര്‍ത്ഥികളുടെ വാദം.

ജോലി ഉറപ്പിച്ച പലര്‍ക്കും ഇതോടെ അവസരം നഷ്ടമായി. 75 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ 71 മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ചത് അഭിമുഖത്തില്‍ 20ല്‍ വെറും അഞ്ച് മാര്‍ക്ക്. ഇതോടെ എഴുത്ത് പരീക്ഷയിലെ ഒന്നാമന്‍ റാങ്ക് ലിസ്റ്റില്‍ 95-ാംനായി.

താരതമ്യേന കുറഞ്ഞ മാര്‍ക്കായ 68 നേടിയ ആള്‍ അഭിമുഖത്തില്‍ 18 മാര്‍ക്ക് നേടി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി. ഇന്റര്‍വ്യൂവിനെത്തിയവരെ ഞെട്ടിക്കുന്നതായിരുന്നു ബോര്‍ഡിന്റെ ചോദ്യങ്ങളെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ബോഡിന് പ്രീയപ്പെട്ടവര്‍ക്ക് വേണ്ടിയുളള ക്രമവിരുദ്ധ നിയമനമാണ് കാലിക്കറ്റില്‍ നടന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റാങ്ക് ലിസ്റ്റിലെ അപാകതകള്‍ക്കെതിരെ സര്‍വകലാശാല അതികൃതര്‍ക്കും സര്‍ക്കാരിനും പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍

Top