നിപ : കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 13 വരെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി

exam

മലപ്പുറം: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 13 വരെ നടത്താനിരുന്ന എല്ലാ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ജൂണ്‍ ആറുവരെയുള്ള പരീക്ഷകള്‍ നേരത്തെ മാറ്റിവച്ചിരുന്നു. എന്നാല്‍, സ്പോര്‍ട്‌സ്, എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

Top