Calicut univercity report for UGC

കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്യാമ്പസിനകത്ത് അതിക്രമം നടന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.ജി.സി, ഗവര്‍ണര്‍, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ക്യാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ പൊലീസ് സഹായം തേടിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ ശരീരത്തിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞുവെന്ന പരാതി ഗൗരവമുള്ളതാണെന്നും പോലീസ് അന്വേഷണം നടക്കുന്നുവെന്നും സര്‍വ്വകലാശാല ഡീന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എട്ട് ദിവസം വൈകിയാണെന്നും അതിക്രമം നടന്ന തീയതി റിപ്പോര്‍ട്ടില്‍ തെറ്റിച്ചു നല്‍കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Top