കോഴിക്കോട് സ്‌കൂള്‍ കുട്ടികളുമായി ടൂറിസ്റ്റ് ബസ് വീടിനുള്ളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം

accident

കോഴിക്കോട് : കോഴിക്കോട് പുതിയാപ്പയില്‍ സ്കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു.

വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ പയ്യന്നൂരിലെ ഷേണായീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് വിനോദ യാത്രയ്ക്കായി കോഴിക്കോട് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം.

ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബസിന്റെ മുന്‍ഭാഗത്ത് ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്യമായി പരുക്കേറ്റത്. ബസ് ഇടിച്ചുകയറിയ വീട്ടിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Top