കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതോടെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കൊവിഡ് ബാധിച്ച ഡോക്ടര്‍മാരുടെ എണ്ണം ഏഴായി ഉയര്‍ന്നു.

Top