പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചിയെ തകര്‍ത്ത് കോഴിക്കോട്

കോഴിക്കോട് : പ്രോ വോളിയില്‍ കേരളത്തിന്റെ സ്വന്തം ടീമുകള്‍ തമ്മിന്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസിന് വെറ്റ് വാഷ് വിജയം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ എതിരില്ലാത്ത അഞ്ച് സെറ്റുകള്‍ക്കാണ് ഹീറോസ് പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റിലെ ആദ്യ പോയിന്റ് സ്വന്തമാക്കി തുടങ്ങിയ മേധാവിത്വം മത്സരത്തിന്റെ അവസാനം വരെ കാലിക്കറ്റ് ഹീറോസ് നിലനിര്‍ത്തുകയായിരുന്നു.

നായകന്‍ ജെറോം വിനീത് തന്നെ മുന്നില്‍ പട നയിച്ചപ്പോള്‍ ലീഗിലെ ആദ്യ വൈറ്റ് വാഷ് വിക്ടറി എന്ന അഭിമാന വിജയമാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്.

Top