നിപ വൈറസ്; കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

exam

തൃശൂര്‍/മലപ്പുറം: സംസ്ഥാനത്ത് നിപ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു. ആരോഗ്യ സര്‍വകലാശാല നാളെ മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താനിരുന്ന തിയറി പരീക്ഷകളാണ് മാറ്റിവെച്ചത്.

കാലിക്കറ്റ് സര്‍വകലാശാല 28 മുതല്‍ 31 വരെ നടത്താനിരുന്ന പരീക്ഷകളും 26 മുതല്‍ 31 വരെ നടക്കേണ്ട പിജി പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പിആര്‍ഒ രാമകൃഷ്ണന്‍ അറിയിച്ചു.

Top