കോഴിക്കോട് നഗരത്തിലെ അരക്കിണറിലെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരക്കിണറിലെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന. ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്.

അനധികൃതമായി സ്വര്‍ണം സൂക്ഷിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം ഇവിടെയുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. പരിശോധന വൈകുന്നേരം വരെ തുടരുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചര്‍ച്ച നടത്തി. കേസില്‍ പ്രസക്ത വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്‍ഐഎ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയായിരുന്നു ചര്‍ച്ച.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സിനിമ മേഖലയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിനിമ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായി പ്രതികളിലൊരാളായ ഹംജിത് അലി മൊഴി നല്‍കിയിരുന്നു. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ തൊട്ടടുത്ത ദിവസം ഒരിക്കല്‍ കൂടി ചോദ്യം ചെയ്യും. ഐടി വകുപ്പിലെ മുന്‍ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനേയും ഉടന്‍ ചോദ്യം ചെയ്യും.

Top