കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) ആണ് മരിച്ചത്. ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് കോയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു.

Top