കോഴിക്കോട് കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ച കുടുംബത്തില്‍ മൂന്നാമതും മരണം

കോഴിക്കോട്: കോഴിക്കോട് കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ച കുടുംബത്തില്‍ മൂന്നാമതൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കരിക്കാംകുളം കൊളക്കാട്ടുവയല്‍ റുഖിയ(67) യുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. റുഖിയയുടെ മറ്റൊരു മകള്‍ ഷാഹിദ (50) കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Top