കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് : ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കി. കോഴിക്കോട് കോര്‍പറേഷനിലെയും, മുന്‍സിപ്പാലിറ്റിയിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും, രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

മരുതോങ്കര ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും

പയ്യോളി മുന്‍സിപാലിറ്റി
വാര്‍ഡ് – 2, 30, 32, 33, 34, , 35, 36

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 6 – പരതപ്പൊയില്‍
വാര്‍ഡ് 7 – ഏരിമല

പയ്യോളി മുന്‍സിപാലിറ്റി പരിധിയില്‍ വാര്‍ഡ് 21ല്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലേറ്റില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദര്‍ശിച്ചതായി വ്യക്തമായ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ ഔട്ട്‌ലേറ്റ് ഇനിയൊരുത്തവരവുണ്ടാവുന്നത് വരെ അടച്ചിടും.

Top