കോഴിക്കോട് സ്വകാര്യ ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

acci

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് ബസ്സിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങല്‍ അബ്ദുസലാം(38) ആണ് മരിച്ചത്. ഇന്ന് രാവിലെ മാനിപുരം അങ്ങാടിയിലായിരുന്നു അപകടം.

അബദ്ധത്തില്‍ റോഡില്‍ വീണ അബ്ദുസലാമിന്റെ ദേഹത്ത് കൂടി സ്വകാര്യ ബസ്സ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Top