പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും നീക്കം ചെയ്തത് ഒമ്പത് സൂചികള്‍

sergery

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ തൊണ്ടവേദനയുമായി ആശുപത്രിയില്‍ എത്തിയ പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒമ്പത് സൂചികള്‍.

കൊല്‍ക്കത്തയിലെ നാദിയ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് തൊണ്ടയില്‍ നിന്നും സൂചികള്‍ നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ സൂചി എങ്ങനെയാണ് കുടുങ്ങിയത് എന്ന കാര്യം വ്യക്തമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും തയ്യാറായില്ല.

Top