ടുണീഷ്യന്‍ തീരത്ത് ബോട്ട് മുങ്ങി 48 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കെയ്‌റോ (ഈജിപ്ത്): അഫ്ഗാനിസ്താനിലെ തെക്കന്‍ തീരത്ത് ബോട്ട് മുങ്ങി 48 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ടുണീഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സമുദ്രാതിര്‍ത്തിയില്‍ നിന്ന് 60 ലധികം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി.

ഒരു സൈനിക വിമാനത്തിന്റെ സഹായത്തോടെയാണ് തീരദേശത്ത്‌ നാവികര്‍ തിരച്ചില്‍ നടത്തുന്നത്. ബോട്ടില്‍ 180 കുടിയേറ്റക്കാരുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതില്‍ 80 പേര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാണാതായ കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോഴും അജ്ഞാതമാണെന്ന് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ വക്താവ് ഫ്‌ലേയോയോ ഡി ഗിക്കോമോ മുന്നറിയിപ്പു നല്‍കി.

Top