Cairn slaps $5.6bn claim on govt. for ‘loss of value’

ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബ്രിട്ടീഷ് എണ്ണ പര്യവേക്ഷണ കമ്പനി രാജ്യാന്തര സമതിയെ സമീപിച്ചു. കെയിന്‍ എനര്‍ജി എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച കേസ് നല്‍കിയിരിക്കുന്നത്.

‘ബ്രിട്ടണ്‍ഇന്ത്യ നിക്ഷേപ കരാര്‍ പ്രകാരമുള്ള യാതൊരു സംരക്ഷണവും കെയിന്‍ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല ഭീമമായ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായിരിക്കുന്നത്. അതിനാല്‍, 560 കോടി ഡോളര്‍ (37,400 കോടി രൂപ) ഇന്ത്യയില്‍ നിന്നും നഷ്ടപരിഹാര തുക ലഭിക്കണം’എന്നാണ് ആവശ്യം.

‘കെയിന്‍ എനര്‍ജി’ തങ്ങളുടെ ഇന്ത്യയിലെ ആസ്തികള്‍ ‘കെയിന്‍ ഇന്ത്യ’ എന്ന സംരംഭത്തിലേക്ക് മാറ്റി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇങ്ങനെ നേടിയ മൂലധനത്തിന് നികുതിയായി 10247 കോടി രൂപ ഇന്ത്യന്‍ ചുമത്തിയിരുന്നു.

മുന്‍കാല പ്രാബല്യത്തോടെ ഇന്ത്യ നികുതി ചുമത്തുക വഴി കമ്പനിയുടെ മേല്‍ ഭീമമായ ഭാരമാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ നീക്കം കമ്പനിയുടെ ഓഹരി വിലയെ ഗണ്യമായി കുറച്ചു. കൂടാതെ നികുതി ഒടുക്കിയില്ല എന്ന് കാണിച്ചു തങ്ങളുടെ ഇന്ത്യന്‍ സ്ഥാപനത്തിന്റെ 9.8% ഓഹരി സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു.

കെയിന്‍ എനര്‍ജി ജനീവ ആസ്ഥാനമായ ആര്‍ബീട്രേഷന്‍ പാനലിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്

Top