നികുതി തര്‍ക്കത്തില്‍ കെയിന്‍ എനര്‍ജിക്ക് 8000 കോടി രൂപ നല്‍കേണ്ടി വരുമെന്ന് റിപ്പോർട്ട്

യുകെയിലെ പ്രമുഖ ഓയില്‍ കമ്പനിയായ കെയിന്‍ എനര്‍ജിക്ക് അനുകൂലമായി അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി. ഇന്ത്യന്‍ നികുതി വകുപ്പില്‍ നിന്ന് 1.6 ബില്യണ്‍ ഡോളറിലധികം തുക ആവശ്യപ്പെട്ടുകൊണ്ട് 2015 മാര്‍ച്ചില്‍ ഫയല്‍ ചെയ്ത തര്‍ക്കത്തിലാണ് കെയിന് അനുകൂലമായി വിധി വന്നിരിക്കുന്നത്. കെയിന്‍ എനര്‍ജിക്ക് 8000 കോടി രൂപ നല്‍കാനും കോടതി ഉത്തരവുണ്ട്. എന്നാൽ കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ല്‍ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടര്‍ന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നല്‍കിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോയതിയില്‍ കെയിന്‍ എനര്‍ജി ചോദ്യംചെയ്തത്. വോഡഫോണ്‍ ഗ്രൂപ്പിനെതിരായ കേസിലെ നഷ്ടം സംബന്ധിച്ച് 20,000 കോടിയിലധികം രൂപ ഇന്ത്യ ഇതിനകം വിലയിരുത്തിയിട്ടുണ്ട്.

Top