കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണം: പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

chennithala

തിരുവനന്തപുരം: കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ കണക്കുകള്‍ നിയമസഭ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. കിഫ്ബി ഭരണഘടനയ്ക്ക് അതീതമാണോയന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ്. സി.എ.ജി ഓഡിറ്റ് നടത്താതെ കിയാലിനെയും സര്‍ക്കാര്‍ കറവപ്പശു ആക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നിയമസഭയില്‍ അവതരിപ്പിക്കുന്നത് സ്പീക്കര്‍ തടയുകയാണ്. സ്പീക്കറുടേത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാന്‍ തയാറായില്ലെങ്കില്‍ സമാധാനപരമായി സഭ
നടത്തിക്കൊണ്ടുപോകാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കിഫ്ബി വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കാതിരുന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്‌.വിഷയം ചോദ്യോത്തരവേളയില്‍ ഉന്നയിച്ചെന്നും പലതവണ ഉന്നയിക്കാനാകില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി.ഇതിനെച്ചൊല്ലിയുളള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Top