സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ നാളെ ഹാജരാക്കണമെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ നാളെ ക്രൈം ബ്രാഞ്ച് പരിശോധിക്കും.അതിനായി പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും എസ്എപിയിലേക്ക് നല്‍കിയ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍.96 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

സിഎജി കണ്ടെത്തല്‍ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര ഓഡിറ്റിലും വെടിയുണ്ടകളുടെ എണ്ണം കണക്കാക്കിയതില്‍ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നേരിട്ട് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

Top