സിഎജി റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനാണ് ഇപ്പോള്‍ സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ച അനുവദിയ്ക്കും.

വിഡി സതീശനാണ് പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് ധനമന്ത്രി നിലപാടെടുത്തതോടെയാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയത്. സിഎജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധനമന്ത്രി ഇന്നും നടത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐസക്ക് ഇന്നും സഭയില്‍ ആവര്‍ത്തിച്ചു.

Top