സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ച; ധനമന്ത്രി ഇന്ന് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കും

thomas-issac

 

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് സ്പീക്കറെ നേരിട്ട് കണ്ട് വിശദീകരണം നല്‍കും. നാലു മണിക്കാണ് കൂടിക്കാഴ്ച. നിയമസഭയില്‍ വെയ്ക്കും മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വീഴ്ച സമ്മതിച്ച ഐസക് പക്ഷെ പിന്നീട് സിഎജിയാണ് അവകാശലംഘനം നടത്തിയതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

ഐസക്കിനെതിരെ വി.ഡി.സതീശനാണ് പരാതി നല്‍കിയത്. ധനസെക്രട്ടറിക്കെതിരെ ശബരീനാഥന്‍ നല്‍കിയ അവകാശ ലംഘനപരാതിയും ഇഡിക്കെതിരായ എം സ്വരാജിന്റെ പരാതിയും സ്പീക്കര്‍ പരിഗണിച്ച് തീരുമാനമെടുക്കും.

Top