തിരുവനന്തപുരം: സിഎജി റിപ്പോര്ട്ടിന്മേലുള്ള അടിയന്തര പ്രമേയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചു. വി ഡി സതീശന് എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. ഒന്നര മണിക്കൂറാണ് ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമാണെന്ന് സതീശന് എംഎല്‍എ വ്യക്തമാക്കി.
‘കിഫ്ബിയെ അല്ല, പണം കടമെടുത്ത രീതിയെയാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചത്. ആര്‍ട്ടിക്കിള്‍ 293 സംസ്ഥാന സര്‍ക്കാര്‍ മറികടന്നു. സംസ്ഥാനത്തിന് വിദേശ കടം എടുക്കാനാകില്ല. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണ്. റിപ്പോര്‍ട്ടിന് മുന്‍പ് കിഫ്ബിയുമായി സിഎജി ചര്‍ച്ച നടത്തി. എക്സിറ്റ് മീറ്റിന്റെ മിനിട്സ് സിഎജി സര്‍ക്കാരിന് അയച്ചു. എന്നാല്‍, ധന സെക്രട്ടറി അത് അറിയിച്ചില്ല.’ വിഡി സതീശന് എംഎല്‍എ വ്യക്തമാക്കി.