സിഎജി റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഫലമെന്ന് ജെയിംസ് മാത്യു

തിരുവനന്തപുരം: ഗൂഢാലോചനയുടെ ഫലമാണ് സിഎജി റിപ്പോര്‍ട്ടെന്ന് ജെയിംസ് മാത്യു എംഎല്‍എ. മാത്യു കുഴല്‍നാടനും രഞ്ജിത് കാര്‍ത്തികേയനും എ ജി സുനില്‍ രാജുവും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. രഞ്ജിത് കാര്‍ത്തികേയന്‍ ആര്‍എസ്എസ് സേവാഭാരതി പ്രവര്‍ത്തകനെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ധനമന്ത്രി എല്ലാവരെയും കബളിപ്പെച്ചെന്ന് വിഡി സതീശന്‍ എംഎല്‍എ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top