റവന്യു കുടിശ്ശിക പിരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ട്

file

തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ട്. 1952 മുതല്‍ എക്‌സൈസ് വകുപ്പിന് കുടിശ്ശിക പിരിഞ്ഞുകിട്ടാനണ്ടെന്നും 5182.78 കോടി രൂപയാണ് റവന്യൂ കുടിശ്ശികയെന്നും സിഎജി അറിയിച്ചു. 111.14 കോടി രൂപയാണ് എക്‌സൈസ് വകുപ്പിന്റെ കുശ്ശിക.

പ്രത്യേക ഉദ്ദേശങ്ങള്‍ക്കായുള്ള ലോട്ടറി പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കാരുണ്യ നടത്തിപ്പിലും വീഴ്ച സംഭവിച്ചു. സ്വകാര്യ ആശുപത്രികളില്‍ 20.53 കോടി രൂപയുടെയും സഹായം നല്‍കാനുണ്ട്.

Top