വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കേബിള്‍ കാര്‍ തകരാറിലായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹിമാചല്‍ പ്രദേശില്‍ കേബിള്‍ കാര്‍ തകരാറയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ കുടുങ്ങി. 11 പേരടങ്ങിയ സംഘമാണ് കേബിള്‍ കാറില്‍ കുടുങ്ങിയത്. സാങ്കേതിക തകരാറുകള്‍ മൂലം കേബിള്‍ കാര്‍ പകുതിയില്‍ വെച്ച്‌ നില്‍ക്കുകയായിരുന്നു.സ്വകാര്യ റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിള്‍ കാര്‍.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാല് സ്ത്രീകളടക്കം കേബിള്‍ കാറിനുള്ളിലുണ്ടെന്നാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മറ്റൊരു കേബിള്‍ കാര്‍ ട്രോളി വിന്യസിച്ചതായി സോളന്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കേബിള്‍ കാര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.

 

 

Top