ലോകായുക്ത ഓര്‍ഡിനന്‍സ്;മന്ത്രിസഭായോ​ഗം ചർച്ച ചെയ്യും

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. സി പി ഐ മന്ത്രിമാര്‍ യോഗത്തില്‍ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്.

നേരത്തെ ഓര്‍ഡിനന്‍സ് എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സി പി ഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.ഓര്‍ഡിനന്‍സ് അംഗീകരിച്ചതിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി പി ഐ മന്ത്രി കെ രാജന്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നു.

തര്‍ക്കത്തില്‍ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നറിയിച്ചെങ്കിലും ചര്‍ച്ച നടന്നിട്ടില്ല. സി പി ഐ മന്ത്രിമാര്‍ എതിരഭിപ്രായം പറഞ്ഞാലും മിനുട്‌സില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പതിവില്ല.മന്ത്രിസഭാ യോഗത്തിന് മുമ്പ് സി പി ഐ നേതൃത്വം വീണ്ടും പാര്‍ട്ടി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കാനും സാധ്യതയുണ്ട്

 

Top