ഇരട്ട നീതി ഇടതുപക്ഷത്ത് വേണോ ?

പിണറായി മന്ത്രിസഭയിൽ രണ്ടരവർഷം പൂർത്തിയാക്കുന്ന മന്ത്രിമാർ ഒഴിയുന്ന ഒഴിവിൽ കെ.ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കരുനീക്കങ്ങൾ ശക്തം. ആരോപണങ്ങളും അപവാദങ്ങളുമാണ് മന്ത്രിമാർ ആകാതിരിക്കാനുള്ള അടിസ്ഥാന യോഗ്യതയെങ്കിൽ ഒരു മുന്നണിക്കും സർക്കാർ ഉണ്ടാക്കാൻ കഴിയുകയില്ല. ആന്റണി രാജുവിനും എ.കെ ശശീന്ദ്രനും ഇടതുമുന്നണി നൽകിയ ആനുകൂല്യത്തിന് തീർച്ചയായും കെ.ബി ഗണേഷ് കുമാറിനും അർഹതയുണ്ട്. ഗണേഷിനെ മന്ത്രിയാക്കുന്നത് മുന്നണിയുടെ യശസ്സിന് കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി അണിയറയിൽ നീക്കം നടത്തുന്ന ഘടകകക്ഷികളും മാധ്യമ പ്രവർത്തകരും ഇക്കാര്യത്തിലും മറുപടി പറയാൻ ബാധ്യസ്ഥരാണ്. (വീഡിയോ കാണുക )

Top