സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി നല്‍കിയ അധിക സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കാബിനറ്റ് നോട്ട് തയ്യാറാക്കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ആണ്. അജണ്ടക്ക് പുറത്ത് ഉള്‍പ്പെടുത്തിയാണ് അന്നത്തെ മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്തത്. മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകള്‍ക്കൊപ്പം കാബിനറ്റ് നോട്ട് കാണുന്നില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

ജസ്റ്റിസ് ജി. ശിവരാജനെ സോളാര്‍ കേസ് അന്വേഷണ കമീഷനായി നിയമിച്ച കാബിനറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Top