പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: പ്രകൃതി വാതകവില നിർണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. സിഎൻജി, പിഎൻജി വില നിർണയത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. പുതിയ സംവിധാനം വരുന്നതോടെ
രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില അടിസ്ഥാനമാക്കി ഗ്യാസ് വില തീരുമാനിക്കും.

രാജ്യാന്തരതലത്തിലുള്ള പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായിട്ടാണ് ഇന്ത്യയിൽ പ്രകൃതി വാതക വില നിർണയിച്ചിരുന്നത്. അതിന് പകരം സിഎൻജിയുടെയും പിഎൻജിയുടെയും വില ഇനി നിർണയിക്കുക ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും. കൂടാതെ പ്രതിമാസം വില നിർണയിക്കാനും തീരുമാനിച്ചു. ആറ് മാസത്തിലൊരിക്കൽ വില നിർണയിക്കലായിരുന്നു നിലവിലെ രീതി.

പ്രകൃതി വാതകവിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില. ഇത് കാർഷിക, ഗാർഹിക, വാണിജ്യമേഖലയിൽ ഏറെ ഗുണകരമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. മറ്റന്നാൾ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറങ്ങും.

Top