എം.ടി.എന്‍.എല്‍- ബി.എസ്.എന്‍.എല്‍ ലയനം; ജീവനക്കാര്‍ക്കായി വിരമിക്കല്‍ പാക്കേജ്

ന്യൂഡല്‍ഹി: നഷ്ടത്തിലായ പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എന്‍.എലും ബി.എസ്.എന്‍.എലും ലയിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ലയന നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായികടപ്പത്രം ഇറക്കുകയും ആസ്തികള്‍ വില്‍ക്കുകയും ചെയ്യും. കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വില്‍പനയിലൂടെ 38,000 കോടിയും നാല് വര്‍ഷം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നത്. ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

ലയനം പൂര്‍ണ്ണമായതിന് ശേഷം ബിഎസ്എന്‍ലിന്റെ അനുബന്ധ സ്ഥാപനമായി എംടിഎന്‍എല്‍ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‌ശേഷം കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Top