cabinet meeting

തിരുവനന്തപുരം: ജയില്‍ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസര്‍കൂടിയാണ് അലക്‌സാണ്ടര്‍ ജേക്കബ്.

കൂടാതെ, തിരുവനന്തപുരം ടെക്‌നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്, കോഴിക്കോട് സൈബര്‍ പാര്‍ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഋഷികേശ് ആര്‍. നായരെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Top