ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം

രോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക് കടക്കും. ഇന്ന് വൈകിട്ട് വര്‍ക്കല ശിവഗിരിമഠത്തില്‍ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും.രാവിലെ ഒന്‍പതിന് കൊല്ലം ബീച്ച് ഹോട്ടലില്‍ മന്ത്രിസഭായോഗത്തോടെയാവും ഇന്ന് സദസ് ആരംഭിക്കുക. തുടര്‍ന്ന് പകല്‍ 11 ന് ഇരവിപുരം മണ്ഡലത്തില്‍ കന്റോണ്‍മെന്റ് മൈതാനത്ത് സദസെത്തും. ശേഷം ഉച്ചതിരിഞ്ഞു 3 മണിക്ക് കടക്കല്‍ മണ്ഡലവും വൈകിട്ട് 4 ന് ചാത്തന്നൂര്‍ മണ്ഡലവും കടന്നു വര്‍ക്കലയില്‍ സമാപിക്കും.

എയര്‍സ്ട്രിപ്പ്, മെഡിക്കല്‍ കോളജിലെ പുതിയ തസ്തികകള്‍ നിര്‍ണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. ഗവര്‍ണര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉടന്‍ കത്ത് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിസഭാ യോഗം കഴിഞ്ഞു. ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം.

Top