തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നികുതി ഒഴിവാക്കിയതായി വ്യക്തമാക്കിയത്.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം പരിഗണിച്ചത്.

Top