ഓണവാരത്തില്‍ മന്ത്രിസഭ ചേരില്ല: അടുത്ത മന്ത്രിസഭായോഗം 13ന് ചേരാന്‍ ധാരണ

തിരുവനന്തപുരം: ഓണവാരമായ അടുത്ത ആഴ്ച മന്ത്രിസഭ യോഗം ചേരില്ലെന്ന് മന്ത്രിസഭായോഗം തീരുമാനം.

ഇനി 13നു മാത്രം മന്ത്രിസഭ ചേര്‍ന്നാല്‍ മതിയെന്നു ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

അടുത്ത ബുധനാഴ്ച ചതയ ദിനമായതിനാല്‍ സര്‍ക്കാര്‍ അവധിയാണ്. അടുത്ത ദിവസം ചേരാമെന്നു തീരുമാനിച്ചാല്‍ തലേ ദിവസങ്ങള്‍ അവധിയായതിനാല്‍ കാബിനറ്റ് നോട്ട് പോലും തയാറാക്കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അജണ്ടയില്ലാതെ മന്ത്രിസഭ ചേരേണ്ട അവസ്ഥ വരും. അതിനാല്‍ അടുത്ത ആഴ്ചത്തെ മന്ത്രിസഭ ഉപേക്ഷിച്ച് 13നു ചേരാമെന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

Top