പ്രകൃതി ദുരന്തം; വീട് നഷ്ടമായവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ തീരുമാനമായി

Nilambur floods

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടമായവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തുക വര്‍ധിപ്പിച്ചത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 75 ശതമാനവും അതിനുമേലെയും നാശമുണ്ടായ വീടുകളെ പൂര്‍ണമായി തകര്‍ന്ന വീടുകളായിട്ടാവും പരിഗണിക്കുക എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണ നിധിയില്‍ നിന്നും നല്‍കുക. ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം നാല് ലക്ഷം രൂപ ഓരോ വീടിനും നല്‍കുവാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയില്‍ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്നതാണ്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ ഒഴികെ മറ്റുള്ളവയെ നാലു വിഭാഗങ്ങളായി തിരിച്ചായിരിക്കും നഷ്ടപരിഹാരം നല്‍കുക. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപയും നല്‍കുന്നതാണ്. 1629 ശതമാനം നഷ്ടമുണ്ടായ വീടുകള്‍ക്ക് 60,000 രൂപയും 3059 ശതമാനം നഷ്ടമുണ്ടായ വീടുകള്‍ക്ക് 1,25,000 രൂപയും 6074 ശതമാനം നഷ്ടമുണ്ടായ വീടുകള്‍ക്ക് 2,50,000 രൂപയും നല്‍കുന്നതാണ്.

Top