പ്രളയത്തില്‍ പമ്പയിലേയ്ക്ക് ഒഴുകി വന്ന മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കും

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ പമ്പയിലേയ്ക്ക് ഒഴുകിയെത്തിയ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനമായി.

20,000 ക്യുബിക് അടി മണലാണ് ദേവസ്വം ബോര്‍ഡിന് സൗജന്യമായിട്ട് നല്‍കുന്നത്. ബാക്കി വരുന്ന മണല്‍ കേന്ദ്രപൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള വിലയ്ക്ക് ആവശ്യമുള്ളവര്‍ക്ക് നല്‍കാനും തീരുമാനമായി.

സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന മണല്‍ പമ്പയില്‍ വിവിധ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ പത്മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് പമ്പയിലുണ്ടായത്.

Top