കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടും; റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടും

തിരുവനന്തപുരം: കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ മൊറട്ടോറിയത്തിന്റെ കാലാവധി മാര്‍ച്ച് 31വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാനും തീരുമാനമായി.

2018ലെ പ്രളയുമായി ബന്ധപ്പെട്ട് നീട്ടിയ മൊറട്ടോറിയത്തിന്റെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

അതേസമയം ദുരന്തനിവാരണത്തിനായി വിപുലമായ സന്നദ്ധ സേന രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉള്‍പ്പടെ മൂന്നു ലക്ഷത്തിലധികം പേരടങ്ങുന്ന സേനയാണ് രൂപീകരിക്കുന്നത്. ആര്‍.കെ.സിംഗിനെ ധനവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലാണ് നിയമനം.

Top